Skip to main content

Posts

Showing posts from 2014

उम्मीद

His Excellency, Mr. Pranab Mukherjee President of India Rashtrapati Bhavan New Delhi – 110 004 India Fax : 91-11-23017290 / 91-11-23017824                                                     Date:15-aug-2014 ബഹുമാനപ്പെട്ട രാഷ്ട്രപതി , ഈ കത്ത് വായിക്കുവാനായി മാറ്റിവെച്ച അങ്ങയുടെ വിലപ്പെട്ട സമയത്തിനു നന്ദി. 67 വയസ്സുള്ള ഒരു വൃദ്ധയാണ് ഞാൻ. വേണ്ടുവോളം സാമ്പത്തികവും ആരോഗ്യ സമ്പത്തും ഉണ്ടായിരുന്ന ഒരു വനിത , എന്നാൽ  ഇന്നെന്റെ സ്ഥിതി വളരെ മോശമാണ് , എന്റെ മക്കളെ എങ്ങനെ പരിപാലിക്കണം എന്ന് മാത്രമാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്. എന്നെ അവരുടെ കൈകളിൽ സുരക്ഷിതമായി എല്പ്പിക്കുകയും ചെയ്തു , എന്നാൽ അതിനുശേഷം അദ്ദേഹത്തിനു അധിക നാൾ  ഉണ്ടായിരുന്നില്ല. പിന്നീടുള്ള എന്റെ ഓരോ ശ്വാസവും ഞാൻ അവർക്കു വേണ്ടിയാണ് ജീവിച്ചത്.അവരുടെ ഓരോ തുള്ളി വളർച്ചയും കണ്ടു അത്ഭുതപ്പെട്ടുകൊണ്ടും സന്തോഷിച്ചുകൊണ്ടും ദുർവ്വഴിക്കു വിടാതെ താലോലിച്ചും ഓമനിച്ചും , ...

രംഗപ്രവേശനം

                                                               ഇത് ഒരു അനുഭവ കഥയല്ല . പക്ഷെ ഇത് അങ്ങനെ ആകുവാൻ ഞാൻ ആഗ്രഹിക്കുന്നു .   മുഷിഞ്ഞ ജുബ്ബയും , അവിടെയും ഇവിടെയുമൊക്കെ തുള വീണ ജീന്സും , ഷേവ് ചെയ്യാതെ മുടിയോതുക്കാതെ നെഞ്ചിലൊരു പേനയും കൊളുത്തി , ഒരു intellectual പ്രകൃതത്തോടും , എപ്പോഴും എല്ലാത്തിനോടും ഒരു പുച്ഛവും , വിമർശന മനോഭാവതോടുകൂടിയും approach ചെയ്യുന്ന ഒരു കൂട്ടം സാഹിത്യ കർഷകരിലെ അംഗമാണ് ഞാൻ. ഹൃസ്വചലച്ചിത്രങ്ങൾ നാട് ഭരിക്കുന്ന കാലം , സംവിധയകന്മാരെയും ഛായാഗ്രഹകന്മാരെയും തട്ടിയും മുട്ടിയും നീങ്ങാൻ വയ്യ , എങ്കിലും കണ്ണിനു പിടിക്കുന്ന ഒരു ചലച്ചിത്രം പോലും കലാനിരത്തിലില്ല , അതുകൊണ്ടാണ് ഞങ്ങൾ തന്നെ ഈ പരിപാടിക്ക് ഇറങ്ങി തിരിക്കാൻ തയ്യാറെടുത്തത് , സമയം ആവശ്യതിനുണ്ടയിട്ടല്ല ഒരു സൽകർമ്മം അത്രെയേ ഉദ്ദേശിച്ചിട്ടുള്ളൂ , ആത്മപ്രശംസയല്ല , അത് ആത്മയത്യയെക്കാൾ പരിതാപകരമാണെന്ന് ഞങ്ങൾ തന്നെ പല ആവർത്തി എഴുതിയിട്ടുണ്ട...