Skip to main content

Posts

Showing posts from 2019

കെവിൻ

ആകാശ നെറുകയിൽ ചിറകുള്ള നീയൊരു കൂട്ടിലല്ലേ ഞാനീയഗാധതയിലരിതിന്നു വളരുന്ന മനുഷ്യനല്ലേ ഇവിടെ സ്വപനമില്ല സന്തോഷമില്ല ആഗ്രഹങ്ങളില്ല നിനക്കോ നിന്റെ മുകളിലായ് പറക്കുന്നതായൊന്നുമില്ല നിനക്കുടുക്കാൻ പട്ടുചേലയും തൂവലും ഉറങ്ങുവാനായ് സ്വർഗ്ഗസംഗീതവും ഞാനോ നഗ്നതയാരോ കളഞ്ഞയീ കരിമ്പൻ ചട്ടയിൽ എന്നും മറയ്ക്കുന്നു ജാതിയിൽ നീ ഉയർന്നും ഞാൻ താണുമിരിപ്പല്ലേ? പറയൂ സമൂഹമേ ഞങ്ങ..ൾ തമ്മിൽ അകലമില്ലേ?. അകലത്തിന്നു തുണയായി മതങ്ങളല്ലേ.? എങ്കിലും നിൻ നോട്ടമൊരു വേനൽ മുനയായ് വന്നെന്റെ ഹൃദയത്തിലെവിടെയോ ഒരു വാക്കു കോറുന്നു ഞാൻ ശ്വസിച്ച ശ്വാസമങ്ങെത്തി നീയതു തന്നെ ശ്വസിക്കമ്പോൾ അതൊരു ഇളം കാറ്റായി താഴെ വന്നെന്നെ ചുറ്റും പുതയ്ക്കുന്നു ./. മായാത്ത പച്ചയിൽ കുറിച്ചിട്ട  വാക്കു ഞാൻ കാണാതെ അറിയുന്നു. അനുരാഗമാണതെന്നാരോ യെന്റെ കാതിൽ പറയുന്നു . അജ്ഞരാ..ണു നാം പ്രണയമാം കൂരിരുട്ടിൽ അന്ധരായി വീണു പോയ് നീയെൻ നേർക്കു നീട്ടിയ നിൻ നീളമാം ചിറകെന്റെ ലോലമാം തൂവലെന്റ കണ്ണുനീരൊപ്പി എന്റെ പ്രണയാഗ്നി വിരലിനാൽ ഞാൻ നിന്റെ ചിറകിനെ അറിയാതെ തൊട്ടു പോയി നിന്നിലേക്കുള്ളയീ അഗ്നിയാം യാത്രയിൽ വഴിയെ പറക്കുന്ന കൊണ്ടലും ചൊല്ല...