ആകാശ നെറുകയിൽ ചിറകുള്ള നീയൊരു കൂട്ടിലല്ലേ ഞാനീയഗാധതയിലരിതിന്നു വളരുന്ന മനുഷ്യനല്ലേ ഇവിടെ സ്വപനമില്ല സന്തോഷമില്ല ആഗ്രഹങ്ങളില്ല നിനക്കോ നിന്റെ മുകളിലായ് പറക്കുന്നതായൊന്നുമില്ല നിനക്കുടുക്കാൻ പട്ടുചേലയും തൂവലും ഉറങ്ങുവാനായ് സ്വർഗ്ഗസംഗീതവും ഞാനോ നഗ്നതയാരോ കളഞ്ഞയീ കരിമ്പൻ ചട്ടയിൽ എന്നും മറയ്ക്കുന്നു ജാതിയിൽ നീ ഉയർന്നും ഞാൻ താണുമിരിപ്പല്ലേ? പറയൂ സമൂഹമേ ഞങ്ങ..ൾ തമ്മിൽ അകലമില്ലേ?. അകലത്തിന്നു തുണയായി മതങ്ങളല്ലേ.? എങ്കിലും നിൻ നോട്ടമൊരു വേനൽ മുനയായ് വന്നെന്റെ ഹൃദയത്തിലെവിടെയോ ഒരു വാക്കു കോറുന്നു ഞാൻ ശ്വസിച്ച ശ്വാസമങ്ങെത്തി നീയതു തന്നെ ശ്വസിക്കമ്പോൾ അതൊരു ഇളം കാറ്റായി താഴെ വന്നെന്നെ ചുറ്റും പുതയ്ക്കുന്നു ./. മായാത്ത പച്ചയിൽ കുറിച്ചിട്ട വാക്കു ഞാൻ കാണാതെ അറിയുന്നു. അനുരാഗമാണതെന്നാരോ യെന്റെ കാതിൽ പറയുന്നു . അജ്ഞരാ..ണു നാം പ്രണയമാം കൂരിരുട്ടിൽ അന്ധരായി വീണു പോയ് നീയെൻ നേർക്കു നീട്ടിയ നിൻ നീളമാം ചിറകെന്റെ ലോലമാം തൂവലെന്റ കണ്ണുനീരൊപ്പി എന്റെ പ്രണയാഗ്നി വിരലിനാൽ ഞാൻ നിന്റെ ചിറകിനെ അറിയാതെ തൊട്ടു പോയി നിന്നിലേക്കുള്ളയീ അഗ്നിയാം യാത്രയിൽ വഴിയെ പറക്കുന്ന കൊണ്ടലും ചൊല്ല...
His Excellency, Mr. Pranab Mukherjee President of India Rashtrapati Bhavan New Delhi – 110 004 India Fax : 91-11-23017290 / 91-11-23017824 Date:15-aug-2014 ബഹുമാനപ്പെട്ട രാഷ്ട്രപതി , ഈ കത്ത് വായിക്കുവാനായി മാറ്റിവെച്ച അങ്ങയുടെ വിലപ്പെട്ട സമയത്തിനു നന്ദി. 67 വയസ്സുള്ള ഒരു വൃദ്ധയാണ് ഞാൻ. വേണ്ടുവോളം സാമ്പത്തികവും ആരോഗ്യ സമ്പത്തും ഉണ്ടായിരുന്ന ഒരു വനിത , എന്നാൽ ഇന്നെന്റെ സ്ഥിതി വളരെ മോശമാണ് , എന്റെ മക്കളെ എങ്ങനെ പരിപാലിക്കണം എന്ന് മാത്രമാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്. എന്നെ അവരുടെ കൈകളിൽ സുരക്ഷിതമായി എല്പ്പിക്കുകയും ചെയ്തു , എന്നാൽ അതിനുശേഷം അദ്ദേഹത്തിനു അധിക നാൾ ഉണ്ടായിരുന്നില്ല. പിന്നീടുള്ള എന്റെ ഓരോ ശ്വാസവും ഞാൻ അവർക്കു വേണ്ടിയാണ് ജീവിച്ചത്.അവരുടെ ഓരോ തുള്ളി വളർച്ചയും കണ്ടു അത്ഭുതപ്പെട്ടുകൊണ്ടും സന്തോഷിച്ചുകൊണ്ടും ദുർവ്വഴിക്കു വിടാതെ താലോലിച്ചും ഓമനിച്ചും , ...